SignIn
Kerala Kaumudi Online
Thursday, 19 September 2024 12.56 PM IST

ആനവണ്ടിയിൽ ഒരു ലേഡീസ് ഒൺലി ഉല്ലാസയാത്ര; മലക്കപ്പാറയിലേയ്ക്ക് സ്പെഷ്യൽ ടൂറൊരുക്കി കെ  എസ്  ആർ  ടി  സി

Increase Font Size Decrease Font Size Print Page
ksrtc

മലക്കപ്പാറ: കെ എസ് ആർ ടി സി സംഘടിപ്പിച്ച മലപ്പുറം മലക്കപ്പാറ വിനോ‌ദസഞ്ചാര സർവീസിൽ അടിപൊളിയൊരു ലേഡീസ് ഒൺലി യാത്ര നടത്തി കോഴിക്കോട് യൂണിവേഴ്സിറ്റി ജീവനക്കാർ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇത്തരമൊരു വ്യത്യസ്ത യാത്രയ്ക്ക് ആനവണ്ടി വേദിയായത്. കെ എസ് ആർ ടി സി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് ഉല്ലാസ യാത്രയിൽ ഉണ്ടായിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"മലക്കപ്പാറയിലേയ്ക്ക് ലേഡീസ് ഒൺലി"

കെ എസ് ആർ ടി സി യുടെ മലപ്പുറം മലക്കപ്പാറ

വിനോദസഞ്ചാര സർവീസിൽ ഞായറാഴ്ച ഒരു ലേഡീസ് ഓൺലി യാത്ര. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് യൂണിയൻ വനിതാ വിഭാഗമായ "രചന" മഹിളാസമാജം പ്രവർത്ത കരാണ് യാത്ര നടത്തിയത്.

ആദ്യമായാണ് സ്ത്രീകളും കുട്ടി കളും മാത്രമടങ്ങുന്ന ഒരുസംഘം മലക്കപ്പാറ ഉല്ലാസയാത്ര നടത്തിയത്. 40 വനിതകളും15 കുട്ടികളുമടങ്ങുന്നതുമായിരു സംഘം.

കോടമഞ്ഞ് മൂടിയ തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര കുട്ടികളും ആസ്വദിച്ചു. ഞായറാഴ്ച പുലർച്ചെ നാലരയ്ക്ക് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ സംഘം മടങ്ങിയെത്തി.

കെ.എസ്.ആർ.ടി.സിയും

വിനോദസഞ്ചാര വകുപ്പും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നൂതനാശയങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൂടിയാണ് യാത്ര നത്തിയതെന്ന് രചന ഭാരവാഹികളായ സി. സതീദേവിയും പി.കെ. രജനി ദേവിയും അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSRTC, MALAKKAPPARA, TOUR, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.