തിരുവനന്തപുരം: പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലെ പരിശീലന കേന്ദ്രമായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ 25ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഏർപ്പെടുത്തിയ ലോജിക് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സിലബസിൽ പഠിച്ച് ഈ വർഷം പത്താം ക്ലാസ്സിൽ മികച്ച വിജയം നേടി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ (കൊമേഴ്സ്) പ്രവേശനം നേടിയ സി.എ, സി.എം.എ ഇന്ത്യ കോഴ്സുകളിൽ ഉപരിപഠനം നടത്തുവാൻ ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഡിസംബർ 19 ന് വൈകിട്ട് നാലിന് നടത്തുന്ന ഓൺലൈൻ സ്ക്രീനിംഗ് ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 25 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് www.logiceducation.org ലെ സ്കോളർഷിപ്പ് പേജ് സന്ദർശിക്കുക. ഫോൺ: 989581858.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |