തിരുവനന്തപുരം: ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ ചെയർമാനായി ഡോ. കെ. സുധാകരനെയും ദേശീയ പ്രസിഡന്റായി ശാസ്താന്തല സഹദേവനെയും തിരഞ്ഞെടുത്തു. ഡോ. വി.ആർ. ജയറാം (പ്രിസൈസ് ഹോസ്പിറ്റൽ ഡയറക്ടർ, വർക്കിംഗ് പ്രസിഡന്റ്), ശിവദാസൻ കുളത്തൂർ (വൈസ് പ്രസിഡന്റ്), പനവിള രാജശേഖരൻ (ജനറൽ സെക്രട്ടറി), ജി.വി. ദാസ് (സെക്രട്ടറി), ജയകുമാർ അവണാകുഴി, ശെന്തിവേൽ (ഒാർഗനൈസിംഗ് സെക്രട്ടറിമാർ), ബൈജു ചെമ്പഴന്തി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കോർ കമ്മിറ്റി അംഗങ്ങളായി ഡോ. സി.എസ്. കുട്ടപ്പൻ, മേലാംകോട് സുധാകരൻ, രത്നകല രത്നാകരൻ, ജയശ്രി ഗോപാലകൃഷ്ണൻ, കരമന ദിനേശ്, സന്തോഷ് കുമാർ കെ.ബി, ബദറുദ്ദീൻ എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |