ഗിനിയ: ആഫ്രിക്കയിലെ ചെറു രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയയിൽ സ്ഥിര സൈനിക സാന്നിദ്ധ്യം ഉറപ്പാക്കാൻ ചൈന നീക്കം നടത്തുന്നതായി റിപ്പോർട്ട്. തുറമുഖ നഗരമായ ബാറ്റ കേന്ദ്രീകരിച്ച് സൈനികത്താവളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ചൈന എന്നതാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം. ഇതോടെ അറ്റ്ലാന്റിക് സമുദ്രത്തിലും ചൈനയ്ക്ക് ആധിപത്യം ഉറപ്പിക്കാനാകും. അമേരിക്കയുടെ കിഴക്കൻ തുറമുഖത്തിന്റെ നേരെ എതിർദിശയിൽ ചൈനീസ് യുദ്ധക്കപ്പലുകൾ നങ്കൂരമിടുന്ന സാഹചര്യത്തെ വൈറ്റ്ഹൗസും പെന്റഗണും അതീവ ജാഗ്രതയോടെയാണു കാണുന്നതെന്നാണു റിപ്പോർട്ട്. ചൈനീസ് നീക്കം തടയാനായി അമേരിക്കൻ പ്രിൻസിപ്പൽ ഡപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ഒക്ടോബറിൽ ഇക്വിറ്റോറിയൽ ഗിനിയ സന്ദർശിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |