സിഡ്നി: ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം വിട്ട പുരുഷൻ എന്ന ഗിന്നസ് റെക്കാഡ് ആസ്ട്രേലിയക്കാരനായ നെവില്ലി ഷാർപ്പിന്. നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെൽ രേഖപ്പെടുത്തി. 12 വർഷം മുൻപ് ബ്രിട്ടീഷുകാരനായ പോൾ ഹുൻ കുറിച്ച റെക്കാഡാണ് നെവില്ലി തകർത്തത്. പോളിന്റേത് 109.9 ഡെസിബെൽ ആയിരുന്നു. ‘ഇലക്ട്രിക് ഡ്രില്ലിന്റെ ശബ്ദത്തേക്കാൾ കൂടുതൽ എന്നാണ് ഗിന്നസ് അധികൃതർ നെവില്ലിയെ വിശേഷിപ്പിച്ചത്.
ആറാം വയസ്സിൽ സഹോദരിയിൽ നിന്നുമാണ് ഉച്ചത്തിൽ ഏമ്പക്കം വിടാൻ പഠിച്ചത്. 10 വർഷമായി ഭാര്യ നൽകിയ പരിശീലനവും പ്രോത്സാഹനവും കരുത്തായെന്നും നെവല്ലി പറഞ്ഞു. അതേസമയം സ്ത്രീകളിൽ ഈ റെക്കാഡ് ഇറ്റാലിയൻ സ്വദേശി എലിസ കാഗ്നേനിയ്ക്കാണ്. 2009 ലാണ് 107 ഡെസിബെൽ ശബ്ദമുള്ള ഏമ്പക്കം വിട്ട് എലിസ റെക്കാഡ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |