കോഴിക്കോട്: വനിതാ എസ് ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തിൽ. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിതാ പ്രിൻസിപ്പൽ എസ് ഐയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. യൂണിഫോമിട്ട് ഫോട്ടോഷൂട്ടിന് പോസ് ചെയ്തതാണ് വിവാദത്തിന് കാരണം.
പൊലീസ് ഉദ്യോഗസ്ഥർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ യൂണിഫോമിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുതെന്ന് 2015ൽ ഡി ജി പി ഉത്തരവിട്ടിരുന്നു. ടി പി സെൻകുമാർ ഡി ജി പി ആയിരിക്കെയാണ് സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സേനാംഗങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങളെക്കുറിച്ച് ഉത്തരവിറക്കിയത്.
എസ് ഐയുടെ സേവ് ദ ഡേറ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഇത് യൂണിഫോമിനെ അപകീർത്തിപ്പെടുത്തലാണെന്നും, ഡി ജി പിയുടെ ഉത്തരവിന്റെ ലംഘനമാണെന്നും സേനാംഗങ്ങൾ തന്നെ വിമർശിക്കുന്നുണ്ട്. എസ് ഐയ്ക്കെതിരെ നടപടി ഉണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |