തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാർ സംസ്ഥാനവ്യാപകമായി ഇന്നലെ കൊവിഡ് വാക്സിനേഷനും കോൺഫറൻസുകളും ബഹിഷ്കരിച്ചു. ആര്യനാട്ട് 15 വയസുള്ള കുട്ടികൾക്ക് ടി.ടിക്ക് പകരം കൊവീഷീൽഡ് കുത്തിവച്ച സംഭവത്തിൽ നഴ്സ് ബി. രാജിയെ വിശദീകരണം ചോദിക്കാതെ സസ്പെൻഡ് ചെയ്ത ജില്ലാ മെഡിക്കൽ ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. കുട്ടികൾക്ക് കൊവിഡ് വാക്സിൻ എടുക്കാനുള്ള നടപടികളെല്ലാം പൂർത്തീകരിച്ചവർക്ക് എതിരെ നടപടിയെടുക്കാതെ കുത്തിവച്ച നഴ്സിനെ മാത്രം ബലിയാടാക്കിയെന്ന് ഗവ. ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |