താനൂർ: ആശാ വർക്കർമാർക്ക് യൂണിഫോം അനുവദിക്കണമെന്നും സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്നും ഈവനിംഗ് ഒ.പി ഡ്യൂട്ടി സമയം ആറിൽ നിന്നും 5.30 ആക്കണമെന്നും ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ഒഴൂർ പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളച്ചാലിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗം സി.കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രമതി അദ്ധ്യക്ഷയായി. ഭാരവാഹികൾ : ജയശ്രീ (പ്രസിഡന്റ്), ചന്ദ്രമതി, (സെക്രട്ടറി), രാഗിണി (ട്രഷറർ), സരസ്വതി, സുശീല (ജോ.സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |