തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ഡിഗ്രി, ടി.സി.എം.സി യുടെ സ്ഥിര രജിസ്ട്രേഷൻ. പ്രതിമാസം 45,000 രൂപയാണ് (ഇൻകം ടാക്സ് ഉൾപ്പെടെ) വേതനം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 13ന് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ചേംബറിൽ രാവിലെ 11മുതൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |