SignIn
Kerala Kaumudi Online
Thursday, 19 September 2024 4.08 AM IST

സഞ്ചാരികൾ എത്തിത്തുടങ്ങി: നാഥനില്ലാതെ ടൂറിസം പ്രൊമോഷൻ കൗൺസിൽ

Increase Font Size Decrease Font Size Print Page
boat

ആലപ്പുഴ: ക്രിസ്മസ് - പുതുവത്സര രാവുകൾ ആഘോഷമാക്കാൻ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് നാഥനില്ല. റാങ്ക് പട്ടിക പ്രകാരം നിയമനം ലഭിച്ച വ്യക്തി ചുമതലയേറ്റെടുക്കാത്തതാണ് കാരണം.

ഈ ആഴ്ച തന്നെ പുതിയ സെക്രട്ടറി ചുമതലയേൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഓഫീസ് ജീവനക്കാർ.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടറാണ് നിലവിൽ ഡി.ടി.പി.സി സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്നത്. സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുന്നതിന് വിവിധ പദ്ധതികളും പാക്കേജുകളും രൂപീകരിക്കേണ്ട സമയമാണിത്. സംസ്ഥാന തലത്തിൽ ടൂറിസം വകുപ്പ് പ്രചാരണങ്ങൾ നടത്തുന്നുണ്ടെങ്കിലും ജില്ലാതലത്തിൽ യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 20ന് വന്ന ഉത്തരവ് പ്രകാരം, ആലപ്പുഴ ഒഴികെ മറ്റ് ജില്ലകളിൽ ഡി.ടി.പി.സി സെക്രട്ടറിമാർ ചുമതലയേറ്റെടുത്തു.

ചുമതലയേറ്റില്ല,​ നിയമനം നീളുന്നു

1. നിയമനം ലഭിച്ച വ്യക്തി ചുമതല ഏറ്റെടുത്തില്ല

2. അടുത്ത റാങ്കുകാരന് പോസ്റ്റിംഗ് വൈകുന്നു

3. സർക്കാർ ഉത്തരവ് ഇറങ്ങാത്തതാണ് കാരണം

4. കരാർ അടിസ്ഥാനത്തിലാണ് നിയമനം

5. ആദ്യവർഷം നിരീക്ഷണ കാലയളവ്

6. പ്രവർത്തനം വിലയിരുത്തിയാകും കാലാവധി നിശ്ചയിക്കുക

തീരുമാനമാകാതെ പാക്കേജുകൾ

എല്ലാ ഡിസംബറിലും സഞ്ചാരികളെ ആകർഷിക്കാൻ വിവിധ പാക്കേജുകൾ ഡി.ടി.പി.സി തയ്യാറാക്കിയിരുന്നു. ഹൗസ് ബോട്ട് പാക്കേജുകളും ടൂറിസ്റ്റ് ബോട്ട് ക്രൂയിസുമാണ് പ്രധാനം. എന്നാൽ ഇത്തവണ തീരുമാനം കൈക്കൊള്ളാൻ സെക്രട്ടറിയില്ലാത്തതിനാൽ പാക്കേജുകൾ നടപ്പാക്കിയിട്ടില്ല. നഗരത്തിൽ ഉത്സവപ്രതീതി കൂടി ആരംഭിച്ചതോടെ, ഉത്തരേന്ത്യൻ സഞ്ചാരികളാണ് ജില്ലയിലേക്ക് കൂടുതലായെത്തുന്നത്. വിദേശ സഞ്ചാരികളുടെ വരവ് ഇക്കൊല്ലം തിരെ കുറവാണ്.

""

സർക്കാർ ഉത്തരവ് വന്നാലുടൻ പുതിയ സെക്രട്ടറി ചുമതലയേൽക്കും. റാങ്ക് പട്ടികയിലെ അടുത്ത റാങ്കുകാരെയാണ് പരിഗണിക്കുന്നത്. നിലവിൽ പുതിയ ടൂറിസം പാക്കേജുകളൊന്നും തീരുമാനമായിട്ടില്ല.

ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ്, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.