നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി ഒാഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന തിരുപുറം കണ്ണിമത്തട്ട് കുട്ടനിന്നതിൽ സുനിൽകുമാർ (45) കെട്ടിടത്തിന്റെ 4-ാം നിലയിൽ നിന്ന് വീണ് മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ പിൻഭാഗത്ത് തറയിൽ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരിച്ചു. ഗാർഡനറായി ജോലി നോക്കിയിരുന്ന അനിൽകുമാർ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുളള വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനായി ഏണി വച്ച് കയറുന്നതിനിടെ കാൽ വഴുതി വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ശുചീകരണത്തിനായി എടുത്തിരുന്ന ഉപകരണവും തറയിലുണ്ടായിരുന്നു. ഭാര്യ സതീഷ് കുമാരിയും ഇവിടെ സ്വീപ്പർ തസ്തികയിൽ ദിവസവേതന ജീവനക്കാരിയാണ്. മക്കൾ: അമൽ, അനുപമ. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |