കോഴിക്കോട്: ക്രമസമാധാന പ്രശ്നമുണ്ടെങ്കിൽ പ്ളാറ്റ്ഫോമിൽ പ്രവേശിച്ചവരോട് റെയിൽവേ പൊലീസിന് വേണമെങ്കിൽ ടിക്കറ്റ് ചോദിക്കാം. എന്നാൽ, ട്രെയിനിനകത്ത് യാത്രക്കാരോട് ടിക്കറ്റ് ആവശ്യപ്പെടാൻ റെയിൽവേ പൊലീസിന് അധികാരമില്ല. ടിക്കറ്റ് പരിശോധനയ്ക്കുള്ള അധികാരം ടി.ടി.ഇയ്ക്കും വിജിലൻസ് സംഘത്തിനും മാത്രമാണെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാരനെ ടിക്കറ്റ് കാണിച്ചില്ലെന്നതിന്റെ പേരിൽ റെയിൽവേ എ.എസ്.ഐ എം.സി. പ്രമോദ് ചവിട്ടിവീഴ്ത്തിയ സംഭവം വിവാദമായ സാഹചര്യത്തിലായിരുന്നു പ്രതികരണം.
റിപ്പോർട്ട് തേടി
ന്യൂഡൽഹി: മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പാലക്കാട് ഡിവിഷണൽ മാനേജരോട് റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കുമെന്നും എന്ത് തെറ്റിന്റെ പേരിലായാലും യാത്രക്കാരനെ മർദ്ദിക്കാൻ പാടില്ലായിരുന്നുവെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |