പാലക്കാട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യയും സംയുക്തമായി ഭക്ഷ്യസുരക്ഷ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് സി.സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എൻ.എം.ആർ.റസാഖ് അദ്ധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ വി.കെ.പ്രദീപ് കുമാർ ക്ലാസെടുത്തു. പി.വി.ആസാദ് തരൂർ, ആർ.ഹേമ, പി.ആർ.രാജി, സി.എസ്.രാജേഷ്, എ.എം.ഹാസില, പി.വി.മോഹൻദാസ്, എ.ജബ്ബാറലി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |