പെരിന്തൽമണ്ണ: നഗരസഭയിൽ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പൊതുമരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.ഷാജി നിർവ്വഹിച്ചു. ചോലോംകുന്ന് എം.ഇ.എസ് സ്കൂൾ റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കമിട്ടായിരുന്നു ഉദ്ഘാടനം. നാല് കോടിയുടെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്ക് പെരിന്തൽമണ്ണയിൽ ആരംഭമായി. കൗൺസിൽ ചുമതലയേറ്റ ആദ്യ വർഷം അനുമതി നൽകിയ വിവിധ പ്രവൃത്തികളാണ് നഗരസഭയിലെ വാർഡുകളിൽ നടക്കുക
ചടങ്ങിൽ വൈസ് ചെയർമാൻ എ.നസീറ അദ്ധ്യക്ഷയായിരുന്നു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അമ്പിളി മനോജ്, മുണ്ടുമ്മൽ ഹനീഫ, കൗൺസിലർ ഷാഹുൽ ഹമീദ്, കൗൺസിലർ പത്തത്ത് ജാഫർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |