SignIn
Kerala Kaumudi Online
Thursday, 19 September 2024 3.28 PM IST

ധർണയ്ക്കിടെ മുൻ  മന്ത്രി  നീലലോഹിത  ദാസ്  കുഴഞ്ഞുവീണു;   ആശുപത്രിയിൽ  

Increase Font Size Decrease Font Size Print Page
neelalohitha-das

തിരുവനന്തപുരം: മിസലേനിയസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച കൂട്ടധർണയെ അഭിസംബോധ ചെയ്ത് സംസാരിക്കുന്നതിനിടെ മുൻ മന്ത്രി നീലലോഹിത ദാസ് കുഴഞ്ഞുവീണു. അദ്ദേഹത്തെ ഉടൻ തന്നെ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മിസലേനിയസ് സഹകണ സംഘടനകളുടെ ക്ലാസിഫിക്കേഷൻ പരിഷ്കരിക്കുക, ശ്രീറാം കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ ബദൽ സംവിധാനമുണ്ടാക്കുക, വനിതാ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മിസലേനിയസ് കോ - ഓപ്പറേറ്റീവ് സോസൈറ്റീസ് ആക്ഷൻ കൗൺസിൽ കൂട്ട ധർണ സംഘടിപ്പിച്ചത്. ഡിപിഐ ജംഗ്ഷനിൽ സഹകരണ സംഘം രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടന്ന ധർണ കെ ആൻസലൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EX MINISTER NEELALOHITHADAS, MASS STRIKE, EX MINISTER FAINTED DURING MASS STIKE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.