തിരുവനന്തപുരം: സ്വാമി അയ്യാഗുരു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ശിവരാജയോഗി സ്വാമിഅയ്യാഗുരുവിന്റെ 208ാമത് ജയന്തി ആഘോഷിച്ചു.വർക്കല ശിവഗിരി മഠത്തിലെ സ്വാമി ശങ്കരാനന്ദ ദീപപ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തി.വെങ്ങാനൂർ തെരുവ് ശ്രീവിനായക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൻ.മഹേശൻ സോപാനം ശ്രീകുമാറിന് ഒരുമൈദിന പുരസ്കാരം സമ്മാനിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ഡോ.വി.സുഭാഷ്ചന്ദ്ര ബോസ് അദ്ധ്യക്ഷത വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ,ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ്, പ്രസിഡന്റ് പി.എസ്.വരദൻ,ജനറൽ സെക്രട്ടറി കെ.കൃഷ്ണകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി മണക്കാട് ആർ.പത്മനാഭൻ,കെ.പി.എം.എസ് സംസ്ഥാന സമിതിയംഗം അഡ്വ.ഗോപി കൊച്ചുരാമൻ, ധർമ്മ പരിഷത്ത് വൈസ് പ്രസിഡന്റ് ജനാർദ്ദനൻ പിള്ള, വി.ഈശ്വരസാഗർ, എസ്.രാജലക്ഷ്മി, ഓമനക്കുട്ടി അമ്മ,മഹേശ്വരി പ്രിയ,വി.ശിവകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |