ആലപ്പുഴ: കൊവിഡ് മൂലം സാമ്പത്തികമായി തകർന്ന വ്യാപാരികൾക്കും ടൂറിസം മേഖലയ്ക്കും എതിരെയുള്ള ബാങ്കിംഗ് നടപടികൾ ഒരു വർഷത്തേക്ക് നിറുത്തിവയ്ക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകിട വ്യാപാരികൾക്ക് സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, ദേശീയപാത വികസനത്തിന് കുടിയൊഴുപ്പിക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുക, ആലപ്പുഴ നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പി. റോയി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണിമുക്കം അദ്ധ്യക്ഷനായി. റെജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ആർ.ആർ. ജോഷിരാജ്, ടി.വി. പ്രസാദ് കുമാർ, കോരമാത്യു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |