ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് പ്രവർത്തകനായ ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡിൽ പടിഞ്ഞാറെ ഇടത്തറയിൽ വിപിനെ (34) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പങ്കെടുത്തവർക്ക് ഒളിത്താവളം ഒരുക്കിയതിനാണ് ഇയാൾ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |