തിരുവല്ല: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വേങ്ങൽ കുഴിവേലിപ്പുറം പറമ്പത്ത് വീട്ടിൽ കെ.എസ് ഗോപകുമാർ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. വീയപുരം കോയിക്കലേത്ത് കുടുംബാംഗമാണ്. സി.എൻ.എസ് വാർത്ത ഏജൻസിയിൽ ചീഫ് ന്യൂസ് എഡിറ്ററായിരുന്നു. പീപ്പിൾസ് പബ്ലിഷിംഗ് ഹൗസിൽ എഡിറ്ററായും നാഷണൽ ഹെറാൾഡ്, ദ ഡെയ് ലി, ജന്മഭൂമി, കേരളഭൂഷണം എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.എസ്.എഫ് ദേശീയ കൗൺസിലംഗം, ഡൽഹിപ്രദേശ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, ജാമിയ മിലിയ സർവകലാശാല യൂണിയൻ ഭാരവാഹി, സി.പി.ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടേറിയറ്റംഗം, കിസാൻ സഭ മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സി.പി.ഐ കേന്ദ്ര കമ്മിറ്റിയുടെ മുഖപത്രമായ ന്യൂഏജ് വീക്കിലിയുടെ കേരളത്തിലെ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്നു. ഭാര്യ: ശ്രീകല (പന്തളം എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക). മകൾ: ധര ഗോപിക (ഐ.ടി പ്രൊഫഷണൽ). മരുമകൻ: സന്ദീപ് മോഹൻ (ഐ.ടി പ്രൊഫഷണൽ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |