പാലക്കാട്: അകത്തേത്തറ ഉമ്മിനിയിൽ നിന്ന് കണ്ടെത്തിയ പുലിക്കുഞ്ഞിനെ തൃശൂർ അകമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. പുലിക്കുഞ്ഞിനെ ഇനി അകമലയിൽ സംരക്ഷിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കുഞ്ഞിനെ കൂട്ടിൽവച്ച് പുലിയെ പിടിക്കാനുള്ള ദൗത്യം വനംവകുപ്പ് ഉപേക്ഷിച്ചു. പുലിപ്പേടി മാറ്റാൻ പുലി പ്രസവിച്ച വീടും പരിസരവും വൃത്തിയാക്കി. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് വീടിന് സമീപത്തെ കാടുവെട്ടിതെളിച്ചത്.
25 വർഷത്തിലധികമായി ആൾതാമസമില്ലാത്ത ഉമ്മിനി പപ്പാടിയിലെ പൊളിഞ്ഞ വീട്ടിനുള്ളിൽ കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കുഞ്ഞുങ്ങളെ കൂട്ടിൽവച്ച് അമ്മപ്പുലിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടിൽ കയറാതെ ഒരു കുഞ്ഞുമായി അമ്മപ്പുലി പോകുകയായിരുന്നു. അടുത്തദിവസം അടുത്ത കുഞ്ഞിനെ വച്ചുനോക്കിയെങ്കിലും പുലിയെത്തിയില്ല. ഇതോടെയാണ് പുലിക്കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് വനംവകുപ്പ് മാറ്റിയത്. എന്നാൽ പുലി പിടിയിലാകാത്തതിനാൽ ജനങ്ങൾ ഭീതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |