SignIn
Kerala Kaumudi Online
Friday, 26 April 2024 6.43 AM IST

മകരസംക്രാന്തിൽ 'ബനാറസ്' പോസ്റ്റർ റിലീസ് ചെയ്തു

cinema

മകരസംക്രാന്തിയോട് അനുബന്ധിച്ച് 'ബനാറസ്' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ജയതീർത്ഥ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സെയിദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ അഹമ്മദ് ഖാന്റെ മകനായ സെയിദ് ഖാന്റെ ആദ്യ ചിത്രമാണ് 'ബനാറസ്'. ചിത്രത്തിന്റെ പേര് പോലെ തന്നെ ബനാറസിലെ മനോഹരമായ ഘാട്ട് പ്രദേശങ്ങൾ പശ്ചാത്തലമാക്കിയാണ് ഭൂരിഭാഗം ചിത്രീകരണം നടത്തിയിരിക്കുന്നത്.

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്നതിനാൽ ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പവർസ്റ്റാർ പുനീത് രാജ്കുമാർ സിനിമയുടെ ഫസ്റ്റ് മോഷൻ പിക്ചർ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്തുവിടുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. പുനീതിന്റെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച കന്തീരവ സ്റ്റുഡിയോയുടെ വളപ്പിൽവെച്ചാണ് റിലീസ് ചെയ്തത്.

നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈദ ഗുരുമൂർത്തി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്. പി.ആർ.ഒ: എ.എസ്. ദിനേശ്, ശബരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.