കൊച്ചി: കേരള പ്രീമിയർ ലീഗിൽ മുത്തൂറ്റ് ഫുട്ബാൾ അക്കാഡമിക്ക് കെ.എസ്.ഇ.ബിയുടെ ഷോക്ക്. നിലവിലെ റണ്ണേഴ്സ്അപ്പായ കെ.എസ്.ഇ.ബി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലീഗിലെ കന്നിക്കാരായ മുത്തൂറ്റിനെ വീഴ്ത്തി. മഹാരാജാസ് സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യപകുതിയിൽ രണ്ടു ഗോളടിച്ച് ലീഡ് ചെയ്ത കെ.എസ്.ഇ.ബിയെ രണ്ടാം പകുതിയിൽ രണ്ടുഗോൾ തിരിച്ചടിച്ച് വിറപ്പിച്ചെങ്കിലും മുത്തൂറ്റിന് ജയിക്കാനായില്ല. വിഘ്നേഷ്, മുഹമ്മദ് പാറോക്കോട്ടിൽ, നിജോ ഗിൽബെർട്ട് എന്നിവർ കെ.എസ്.ഇ.ബിക്കായി വലകുലുക്കി. മുത്തൂറ്റിനുവേണ്ടി അജിൻ ടോമും ഡെനിൽ റെബെല്ലോയും സ്കോർ ചെയ്തു. . നിജോ ഗിൽബെർട്ടാണ് കളിയിലെ താരം.
ആദ്യമത്സരത്തിൽ കെ.എസ്.ഇ.ബി കേരള യുണൈറ്റഡിനോട് സമനിലയിൽ പിരിഞ്ഞിരുന്നു. മുത്തൂറ്റിന്റെ ആദ്യതോൽവിയാണിത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന എ ഗ്രൂപ്പ് മത്സരത്തിൽ എഫ്.സി കേരളയും ലൂക്കാ എഫ്.സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇന്ന് വൈകിട്ട് 3.30ന് ഐഫ കൊപ്പം റിയൽ മലബാർ എഫ്.സിയെ നേരിടും. കൊച്ചിയിൽ ഡോൺബോസ്കോയും കോവളം എഫ്.സിയും തമ്മിലാണ് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |