കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുയോഗം നടത്തിയെന്നതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ 1500 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തത് തികച്ചും പക്ഷപാതപരമായാണെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. നിഷ്പക്ഷമായാണ് നടപടിയെങ്കിൽ പൊലീസ് മുഖ്യമന്ത്രി പിണറായിക്കെതിരെയും കേസെടുക്കണം. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തത് മൂന്നു ദിവസം മുമ്പാണ്.
കഴിഞ്ഞ ദിവസം ബി.ജി.പി മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച 'പോപ്പുലർഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം' പ്രതിഷേധ യോഗവുമായി ബന്ധപ്പെട്ടാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |