മോഹൻലാലും പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ബ്രോ ഡാഡിയിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. മോഹൻലാലും പൃഥ്വിരാജും ഒരുമിച്ച് സ്റ്റോഡിയോയിൽനിന്ന് പാടുന്നതാണ് ഗാനരംഗം. മികച്ച സ്വീകാര്യതയും ട്രെൻഡിങിൽ ഇടം പിടിക്കുകയും ചെയ്തു വന്നു പോകും എന്നു തുടങ്ങുന്ന ഗാനം. മധുവാസുദേവന്റെ ഗാനത്തിന് ദീപക് ദേവ് സംഗീതം പകരുന്നു. ലൂസിഫറിനുശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛനും മകനുമായാണ് ഇരുവരും എത്തുക. മീനയാണ് മോഹൻലാലിന്റെ ഭാര്യ വേഷം അവതരിപ്പിക്കുന്നത്. ലാലു അലക്സ്, ജഗദീഷ്, കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി , കനിഹ എന്നിവരാണ് മറ്റു താരങ്ങൾ.