അങ്കമാലി: ചേർത്തല കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് മായിത്തറ പുളിന്താനത്ത് ബാഹുലേയന്റെ മകൻ മനുലാലിനെ (54) അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം
ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ 12.30 നായിരുന്നു സംഭവം. മൂന്നു ദിവസമായി ട്രെയിൻ യാത്ര ചെയ്തതിന്റെ ടിക്കറ്റുകൾ ഇയാളുടെ കൈവശമുണ്ടായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ആശ ആനന്ദ് (അസി. സൂപ്രണ്ട്, പി.എം.ജി, തിരുവനന്തപുരം). സഹോദരങ്ങൾ: ബി. മോഹൻലാൽ, ബി. ഇന്ദുലാൽ, ബി. ഉല്ലാസ്, എസ്. ലീന, എസ്. സുലേഖ. സംസ്കാരം ഇന്ന് മായിത്തറയിലെ കുടുംബവീട്ടിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |