സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചന്ദ്രൻ നരീക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റേറ്റ് ബസ്.സിബി തോമസ്, ശിവദാസൻ, സദാനന്ദൻ, കബനി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നിരവധി പുരസ്‌കാരങ്ങൾ നേടിയ പാതി എന്ന ചിത്രത്തിനുശേഷം ചന്ദ്രൻ നരീക്കോട് സംവിധാനം ചെയ്യുന്ന സിനിമയാണ് സ്റ്റേറ്റ് ബസ് . കഥ, തിരക്കഥ: പ്രമോദ് കൂവേരി. ഇടവേളയ്ക്കുശേഷം മോഹൻ സിതാര സംഗീത സംവിധാനം ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വിദ്യാധരൻമാഷിന്റെ സംഗീതത്തിലും ഗാനമുണ്ട്. സ്റ്റുഡിയോ സി സിനിമാസിന്റെ ബാനറിൽ ഐബി രവീന്ദ്രനും പത്മകുമാറും ചേർന്നാണ് നിർമ്മിക്കുന്നത്.
ഛായാഗ്രഹണം: പ്രസൂൺ പ്രഭാകർ, ഗാനരചന: എം. ഉണ്ണികൃഷ്ണൻ, പ്രശാന്ത് പ്രസന്നൻ, സുരേഷ് രാമന്തളി, ചിത്രസംയോജനം: ഡീജോ പി വർഗീസ്, കലാസംവിധാനം: മധു വെള്ളാവ്, പി.ആർ.ഒ: പി.ആർ. സുമേരൻ.