ബോളിവുഡ് താരങ്ങളായ കത്രീന കൈയ്ഫും വിക്കി കൗശലും തമ്മിലുള്ള വിവാഹം ആരാധകരെല്ലാം വലിയ ആഘോഷമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് നേരേ ഇരുവരും മധുവിധു ആഘോഷിക്കാൻ പറന്നിരുന്നു. പക്ഷേ സ്ഥലം വെളിപ്പെടുത്തിയിരുന്നില്ല. ഇരുവരും എവിടെയാണ് ഹണിമൂൺ ആഘോഷിക്കുന്നത് എന്നതായിരുന്നു പിന്നീടുള്ള ചർച്ചാവിഷയം. ഇപ്പോഴിതാ സ്ഥലം മാലദ്വീപ് ആണെന്ന് വെളിപ്പെടുത്തി, അവിടെ നിന്നുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കത്രീന. ഇതിനോടകം ചിത്രങ്ങളെല്ലാം വൈറലാകുകയും ചെയ്തു.