SignIn
Kerala Kaumudi Online
Saturday, 21 September 2024 8.01 AM IST

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ചമച്ച് ജോലി ചെയ്തുവന്ന അദ്ധ്യാപകന് സസ്പൻഷൻ

Increase Font Size Decrease Font Size Print Page
suspended

പാവറട്ടി: വ്യാജബിരുദ സർട്ടിഫിക്കറ്റ് ചമച്ച് ജോലി ചെയ്തിരുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. പാടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ പ്രിൻസിപ്പലും ഹയർ സെക്കൻഡറി അദ്ധ്യപകനുമായ കെ.വി. ഫൈസലിനെയാണ് അന്വേഷണവിധേയമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്.

ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന പരാതിയിൽ നിജസ്ഥിതി പരിശോധിക്കുന്നതിനായി മൈസൂർ, ബംഗളുരു യൂണിവേഴ്‌സിറ്റികളിൽ അന്വേഷണം നടത്തിയിരുന്നു. ഇവിടെ നിന്നും കിട്ടിയ വിവരപ്രകാരം ബിരുദ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി അസ്സൽ മാർക്ക് കാർഡും സർട്ടിഫിക്കറ്റും മൈസൂർ യൂണിവേഴ്‌സിറ്റിക്കും ബിരുദാനന്തര ബിരുദം, ബി.എഡ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബംഗളൂരു യൂണിവേഴ്‌സിറ്റിക്കും നൽകിയിരുന്നു.

സർട്ടിഫിക്കറ്റും മാർക്ക് കാർഡും വ്യാജമാണെന്നും ഇവ തങ്ങൾ നൽകിയതല്ലെന്നും മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും രേഖാമൂലം ലഭിച്ച കത്തുകൾ സഹിതമുള്ള ഹയർ സെക്കൻഡറി മേധാവിയുടെ പരാതിയിൽ പാവറട്ടി പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്നും പാവറട്ടി എസ്.എച്ച്.ഒ: എം.കെ. രമേശ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.