തിരുവനന്തപുരം: ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ / ബി.എസ്സി /ബി കോം ഡിഗ്റി (റെഗുലർ 2019 അഡ്മിഷൻ,2018,2017, അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 8 വരെയും 150 രൂപ കൂടി 11 വരെയും 450 പിഴയോടുകൂടി 15 വരെയും ഓൺലൈനായി അപേക്ഷിക്കാം.
അവസാന വർഷ ബി.ബി.എ ആന്വൽ സ്കീം പ്റൈവറ്റ് രജിസ്ട്റേഷൻ ഡിഗ്റി (റെഗുലർ 2019 അഡ്മിഷൻ,സപ്ലിമെന്ററി 2017, 2018 അഡ്മിഷൻ പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 11 വരെയും 150 രൂപ പിഴയോടുകൂടി മാർച്ച് 16 വരെയും 400രൂപ പിഴയോടെ മാർച്ച് 18 വരെയും ഫീസ് അടച്ച് ഓഫ്ലൈനായി അപേക്ഷിക്കാം.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/സി.ആർ ബി.എ /ബി.എസ്.സി/ ബി.കോം/ ബി.പി.എ/ ബി.ബി.എ/ ബി.സി.എ/ബി.എം.എസ്/ ബി.എസ്.ഡബ്ല്യു/ ബി.വോക് (എഫ്.ഡി.പി) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017-18 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 അഡ്മിഷൻ പരീക്ഷക്ക് പിഴകൂടാതെ മാർച്ച് 8 വരെയും 150 രൂപ പിഴയോടുകൂടി 11 വരെയും 400 രൂപ പിഴയോടുകൂടി 15 വരെയും ഓൺലൈനായി അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ഇന്റഗ്റേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ ബികോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷകൾ മാർച്ച് 30 മുതൽ പുനക്രമീകരിച്ചു.
സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (എസ്.ഡി.ഇ 2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്റൂവ്മെന്റ് & സപ്ലിമെന്ററി, 2017 അഡ്മിഷൻ സപ്ലിമെന്ററി) സ്പെഷ്യൽ പരീക്ഷകളുടെ ഫലം വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി മാർച്ച് 10 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 10 വരെ അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റർ ബി.പി.എ.(വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 7 മുതൽ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.പി.എ (വീണ) പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 2ന് നടത്തും.രണ്ടാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്റാക്ടിക്കൽ പരീക്ഷകൾ മാർച്ച് 3, 4 തീയതികളിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |