ക്രൈസ്റ്റ്ചർച്ച് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ലോകകപ്പ് സന്നാഹമത്സരത്തിനിടെ തലയ്ക്ക് പന്തുകൊണ്ട് ഇന്ത്യൻ ബാറ്റർ സ്മൃതി മന്ഥാനയ്ക്ക് പരിക്കേറ്റു.സ്മൃതിയുടെ ചെവിക്ക് താഴെയായാണ് ബൗൺസർ പതിച്ചത്. പ്രാഥമിക ശ്രുശ്രൂഷയ്ക്ക് ശേഷം ബാറ്റിംഗ് തുടർന്നെങ്കിലും വൈകാതെ വീണ്ടും ടീം ഡോക്ടറെ വിളിപ്പിക്കേണ്ടിവന്നു. തുടർന്ന് റിട്ടയേഡ് ഹർട്ടായി.സ്മൃതിയുടെ പരിക്ക് നിരീക്ഷിച്ചു വരികയാണെന്ന് ബി.സി.സി.ഐ അറിയിച്ചു.
കിവീസിൽ നടക്കുന്ന ലോകകപ്പിൽ മാർച്ച് ആറിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |