ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ഇന്ത്യൻ വംശജനുമായ സത്യ നദേലയുടെയും അനുപമ നദേലയുടെയും (ആർക്കിടെക്റ്റ്) മകൻ സെയിൻ നദേല (26) അന്തരിച്ചു. ജന്മനാ സെറിബ്രൽ പാൾസി ബാധിതനായിരുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സഹോദരങ്ങൾ: ദിവ്യ നദേല, താര നദേല.
സെയിനിന്റെ ജനനശേഷം ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി സിയാറ്റിൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പീഡിയാട്രിക് ന്യൂറോസയൻസിൽ സെയിൻ നദേല എൻഡോവ്ഡ് ചെയറിന് സത്യ നദേല തുടക്കമിട്ടിരുന്നു. ഇന്റഗ്രേറ്റീവ് ബ്രെയിൻ റിസർച്ചിന്റെ ഭാഗമായായിരുന്നു ഇത്. -2014ൽ മൈക്രോസോഫ്റ്റ് സി.ഇ.ഒയായശേഷം ഭിന്നശേഷിക്കാർക്ക് സഹായകമായ മികച്ച ഉപകരണങ്ങൾ നിർമ്മിക്കാനും അദ്ദേഹം ശ്രദ്ധയൂന്നി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |