ദുബായ് : ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലെ മാസ്മരിക പ്രകടനത്തോടെ ഐ.സി.സി ട്വന്റി-20 റാങ്കിംഗിൽ 27 പടവുകൾ കയറി ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർ.മൂന്ന് മത്സരങ്ങളിലും പുറത്താകാതെ അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് 204 റൺസാണ് പരമ്പരയിൽ നേടിയത്. അതേസമയം ഈ പരമ്പരയിൽ വിശ്രമത്തിലായിരുന്ന വിരാട് കൊഹ്ലി ടോപ് ടെന്നിൽ നിന്ന് പുറത്തായി.15-ാം റാങ്കിലാണിപ്പോൾ വിരാട്.പാകിസ്ഥാന്റെ ബാബർ അസമാണ് ഒന്നാം റാങ്കിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |