തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മികച്ച കൊവിഡ് വാക്സിനേറ്റർമാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്കാരത്തിന് കേരളത്തിൽ നിന്ന് രണ്ട് പേർ അർഹരായി. തിരുവനന്തപുരം തച്ചോട്ടുകാവ് സ്വദേശിയും ജനറൽ ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിംഗ് ഓഫീസറുമായ ടി.ആർ. പ്രിയ, കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ടി. ഭവാനി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഓരോ സംസ്ഥാനത്തെയും രണ്ടു പേർക്ക് വീതമാണ് പുരസ്കാരം. 8ന് ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാമിലി മെഡിസിനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ മുഖ്യാതിഥിയാവും. കേന്ദ്ര ആരോഗ്യസഹ മന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |