SignIn
Kerala Kaumudi Online
Friday, 26 April 2024 7.16 PM IST

വൈക്കം വിജയലക്ഷ്മിക്കടക്കം നാലു പേർക്ക് വനിതാരത്ന പുരസ്‌കാരം

awardees

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സേവനത്തിനുള്ള 2021ലെ വനിതാരത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗറിൽ ശാന്താ ജോസിന്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയിച്ചതിനുള്ള പുരസ്‌കാരം ഗായിക ഡോ. വൈക്കം വിജയലക്ഷ്മിക്കാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനുള്ള പുരസ്കാരം പ്രജ്വലയുടെ സാരഥി ഡോ. സുനിതാ കൃഷ്ണനും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച പുരസ്കാരത്തിന് കണ്ണൂർ തളിപ്പറമ്പ് തൃച്ചമ്പരം ഡോ. യു.പി.വി. സുധയും അർഹയായി.

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. എട്ടിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

 ശാന്താ ജോസ്

തിരുവനന്തപുരം ആർ.സി.സി.യിലെ രോഗികൾക്ക് സഹായകമായി 'ആശ്രയ" എന്ന സംഘടന രൂപീകരിച്ച് 25 വർഷമായി പ്രവർത്തിക്കുന്നു. കാൻസർ രോഗികൾക്ക് നിലവിലുള്ള സ്‌കീമുകളെയും പദ്ധതികളെയും സംബന്ധിച്ച് അവബോധം നൽകുന്നു. രോഗികൾക്ക് സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങളും നൽകുന്നുണ്ട്.

 വൈക്കം വിജയലക്ഷ്മി

ജന്മനാ കാഴ്ചപരിമിതിയുള്ള വിജയലക്ഷ്മി സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായത്രീവീണ വായനക്കാരി എന്നീ നിലകളിലും പ്രശസ്ത.

 ഡോ. സുനിതാ കൃഷ്ണൻ

മനുഷ്യാവകാശ പ്രവർത്തകയായ പാലക്കാട്ടുകാരി ഡോ. സുനിതാ കൃഷ്ണനെ 2016ൽ പദ്മശ്രീ നൽകി ആദരിച്ചു. മദ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ സാരഥിയാണ്. മനുഷ്യാവകാശ പ്രവർത്തനത്തിന് രാജ്യാന്തര പുരസ്‌കാരമുൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

 ഡോ. യു.പി.വി. സുധ

ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് കീഴിലുള്ള ബംഗളൂരു എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയിൽ റിസർച്ച് അസോസിയേറ്റാണ് ഡോ. യു.പി.വി. സുധ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധ വിമാനങ്ങളുടെ രൂപകല്പനയിൽ പ്രധാന പങ്ക് വഹിച്ചു. പൈലറ്റില്ലാത്ത സ്‌ട്രൈക്ക് എയർ ക്രാഫ്റ്റ് വെഹിക്കിളിന്റെ രൂപകല്പനയിലും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും പങ്കാളിയായി. സാക്ഷരതാ പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.