തിരുവനന്തപുരം: യു.എ.ഇയിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് പ്രൈമറി /കിന്റർ ഗാർട്ടൻ വിഭാഗങ്ങളിൽ നിയമനത്തിനായി ഒഡെപെക് വനിതാ അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സ്കൂളിൽ ഒരു വർഷം പ്രവർത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം glp@odepc.in എന്ന ഇമെയിലിൽ 10 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ www.odepc.kerala.gov.inലും 0471 - 2329440 / 41 / 42 / 43 / 45 എന്നീ ഫോൺ നമ്പറുകളിലും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |