തിരുവനന്തപുരം: ജോയിന്റ് എൻട്രൻസ് മെയിൻ പരീക്ഷ (ജെ.ഇ.ഇ) നടക്കുന്ന ദിവസങ്ങളിലെ പ്ളസ് ടു പരീക്ഷകൾ മാറ്റി. ഏപ്രിൽ 18നുള്ള ഇംഗ്ളീഷ് പരീക്ഷ ഏപ്രിൽ 23ലേക്കും 20നുള്ള ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകൾ 26ലേക്കും മാറ്റി ഹയർക്കെൻഡറി പരീക്ഷാ വിഭാഗം ഉത്തരവിറക്കി.സമയക്രമത്തിൽ മാറ്റമില്ല. ഉന്നത എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനുള്ള ജെ.ഇ.ഇ മെയിൻ ഏപ്രിൽ 16 മുതൽ 21 വരെയാണ്. കേരളത്തിൽ നിന്ന് അറുപതിനായിരത്തോളം കുട്ടികളാണ് ഇൗ പരീക്ഷ എഴുതുന്നത്. രണ്ടു പരീക്ഷകളും ഒരേ തീയതികളിൽ വരുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |