കൊല്ലം: കേരള ഹോക്കിയുടെ നേതൃത്വത്തിൽ കൊല്ലം ഹോക്കി സംഘടിപ്പിക്കുന്ന സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്ന് മുതൽ 18 വരെ സീനിയർ പുരുഷഹോക്കിയും 19 മുതൽ 21 വരെ സബ് ജൂനിയർ, 22 മുതൽ 24 വരെ ജൂനിയർ ചാമ്പ്യൻഷിപ്പും നടക്കും. 25 മുതൽ 28 വരെ 32, 42 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ മാസ്റ്റേഴ്സ് ഹോക്കിയും നടത്തും. കൊല്ലം ഹോക്കി ടീമിന്റെ ജെഴ്സി അനാച്ഛാദനം പ്രസ് ക്ലബിൽ നടത്തി.
വാർത്താസമ്മേളനത്തിൽ കൊല്ലം ഹോക്കി പ്രസിഡന്റ് ഡോ. വിനോദ്ലാൽ, സെക്രട്ടറി ഡോ. എം.ജെ. മനോജ്, കാനറാ ബാങ്ക് ചീഫ് മാനേജർ വി. രാജേഷ് കുമാർ, സീനിയർ മാനേജർ എസ്. ദീപു, കൊല്ലം ഹോക്കി വൈസ് പ്രസിഡന്റ് ഡോ. ഇന്നസെന്റ് ബോസ്, കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |