SignIn
Kerala Kaumudi Online
Thursday, 19 September 2024 2.21 AM IST

ഇനി സിനിമയുടെ ഏഴ് രാപ്പകലുകൾ

Increase Font Size Decrease Font Size Print Page

iffk

 26ാ-മത് രാജ്യാന്തര ചലച്ചിത്ര മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് സിനിമാവസന്തത്തിന്റെ ഏഴ് രാപ്പലുകൾ സമ്മാനിച്ച് 26ാ-മത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരി തെളിക്കും.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാവും. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് മുഖ്യാതിഥിയാവും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ ചേർന്ന് ഫെസ്‌റ്റിവൽ ബുക്ക് പുറത്തിറക്കും. ഫെസ്റ്റിവൽ ബുള്ളറ്റിൻ മേയർ ആര്യ രാജേന്ദ്രന് നൽകി മന്ത്രി ജി.ആർ. അനിൽ പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് വി.കെ. പ്രശാന്ത് എം.എൽ.എ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുണിന് നൽകി പ്രകാശനം ചെയ്യും.

തുർക്കിയിൽ ഐസിസ് ഭീകരരുടെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടമായ കുർദ്ദിഷ് സംവിധായിക ലിസ ചലാന് സ്‌പിരിറ്റ് ഒഫ് സിനിമ പുരസ്‌കാരം നൽകി ആദരിക്കും. അന്തരിച്ച ലതാ മങ്കേഷ്‌കർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗായത്രി അശോകൻ ഗാനങ്ങൾ ആലപിക്കും. പ്രശസ്ത അക്കോർഡിയൻ വാദകൻ സൂരജ് സാഥേ അകമ്പടിയേകും.

ബംഗ്ലാദേശ്, സിംഗപ്പൂർ, ഖത്തർ സംയുക്ത സംരംഭമായ 'രഹാന'യാണ് ഉദ്ഘാടന ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FILM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.