തിരുവനന്തപുരം: നാസ്കോമും വനിതാ ഐ.ടി കൂട്ടായ്മയായ വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജീ(വീ)സും ചേർന്ന് നൽകുന്ന വീ നാസ്കോം അവാർഡുകൾ പ്രഖ്യാപിച്ചു. പിറ്റ് സൊല്യൂഷൻസ്ചീഫ് ഫിനാൻഷ്യൽ ഓഫീസർ ബിജു ടി.പി.ക്ക് മാൻ ഓഫ് ദ ഇയർ അവാർഡും അലയൻസ് സർവീസസ് ഡെപ്യൂട്ടി മാനേജർ സുജി നായർക്ക് ഇൻസ്പിരേഷണൽ വുമൺ അവാർഡും കവിക ടെക്നോളജീസ് സംരംഭകയായ ബിജിമോൾ.ജിയ്ക്ക് വുമൺ എന്റർപ്രണർ അവാർഡും ഐ.ബി.എസിലെ ഡെലിവറി ഹെഡ് കൺസൾട്ടിംഗ് ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വൈസ് പ്രസിഡന്റ് ലതാ റാണിക്ക് ലീഡർ ആൻഡ് പേഴ്സണാലിറ്റി ഇൻസ്പിരേഷൻ വുമൺ അവാർഡും ലഭിച്ചു. വിജയികൾക്ക് ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ശ്രീജ ശശിധരൻ അധ്യക്ഷയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |