SignIn
Kerala Kaumudi Online
Friday, 26 April 2024 2.27 PM IST

കൂടുതൽ നഷ്ടപരിഹാരം, വികസനത്തിന് ഭൂമി നൽകിയവർ സന്തുഷ്ടർ: മുഖ്യമന്ത്രി

pinarayi-vijayan

ധർമ്മടം (കണ്ണൂർ): വികസനത്തിന് ഭൂമി നൽകിയവരെല്ലാം സന്തുഷ്ടരാണെന്നും നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതീക്ഷിക്കുന്നതിലും കൂടുതൽ തുകയായിരിക്കും ലഭിക്കുക. നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ധർമ്മടം-പറശ്ശിനിക്കടവ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടിയ തുക ലഭിച്ചവർ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന സന്തോഷം ഇതിന് തെളിവാണ്. വീടും കടകളും നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പാക്കേജിൽ കുടുതൽ നേട്ടം ലഭിക്കും. നഷ്ടപരിഹാരത്തിന് പുറമേ വീട് വയ്ക്കാൻ നാലു ലക്ഷം രൂപ അല്ലെങ്കിൽ ലൈഫ് പദ്ധതി വഴി പുതിയ വീട്. അതുമല്ലെങ്കിൽ പുനർഗേഹം പദ്ധതി വഴി സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് വയ്ക്കാൻ നാല് ലക്ഷം രൂപയും അനുവദിക്കും. കെ-റെയിൽ ഭൂമി ഏറ്റെടുക്കലും ഈ രീതിയിലാണ് നടപ്പാക്കുക.
കേരളത്തിലുടനീളം റോഡ് വികസനം നല്ല രീതിയിൽ മുന്നേറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.