SignIn
Kerala Kaumudi Online
Saturday, 27 April 2024 4.17 AM IST

പെണ്ണായത് കൊണ്ട് ഐഎഫ്എഫ്കെയിൽ പങ്കെടുക്കാൻ പറ്റാതെ പോയവരുണ്ട്;  മാറ്റം വരുന്നുണ്ട്, കുറച്ച് സമയമെടുത്താലും മാറുക തന്നെ ചെയ്യും

jeo-baby-

തിരുവനന്തപുരം: മികച്ച ചിത്രത്തിനുള്ള 2019 ലെ സംസ്ഥാന പുരസ്‌കാരം ഉൾപ്പടെ മൂന്ന് അവാർഡുകൾ സ്വന്തമാക്കിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജിയോ ബേബി. കുഞ്ഞു ദെെവം, രണ്ട് പെൺകുട്ടികൾ, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നീ ചിത്രങ്ങളും ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങി. ഫ്രീഡം ഫെെറ്റ് എന്ന ആന്തോളജി ചിത്രം അണിയിച്ചൊരുക്കിയ അഞ്ച് സംവിധായകരിൽ ഒരാൾ ജിയോ ബേബിയാണ്.

ഇത്തവണത്തെ 26 -മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' പ്രദർശനം നടത്തിയിരുന്നു. സിനിമാ പ്രേമികൾക്ക് വിരുന്നൊരുക്കി മേളയിൽ ഇത്തവണ ജിയോ ബേബി എത്തിയിരുന്നു.

jeo-baby-films

​​​​കുറച്ച് വർഷങ്ങൾ കഴിഞ്ഞാലും ഒടിടിയും സിനിമാ തിയേറ്ററുകളും ഇവിടെ ഒരുപോലെ നിലകൊള്ളുമെന്ന് ജിയോ ബേബി പറഞ്ഞു. നല്ല കണ്ടന്റുള്ള ചിത്രങ്ങളാണ് സമീപ ഭാവിയിൽ തിയേറ്ററുകളിൽ റിലീസായത്. ഒടിടി ഉള്ളത് ഗുണമാണ്. ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൺ പോലൊരു ചിത്രം തിയേറ്ററിലാണ് എത്തിയിരുന്നതെങ്കിൽ ഇത്രയധികം ആളുകളിലേയ്ക്ക് എത്തില്ലായിരുന്നുവെന്ന് ജിയോ ബേബി ചൂണ്ടിക്കാട്ടി.

എല്ലാ സ്ത്രീകളിലേയ്ക്കും ചിത്രം എത്തിയത് ഒടിടി ആയതിനാലാണ്. മുല കൊടുക്കുന്ന അമ്മമാ‌ർ, ഗ‌ർഭിണികൾ മുതലായവർക്ക് തിയേറ്ററിൽ എത്താൻ പല ബുദ്ധിമുട്ടുകളുമുണ്ടാകും. ഇവരിലേയ്‌ക്കൊക്കെ ചിത്രം എത്തിയത് ഒടിടി മൂലമാണെന്ന് ജിയോ ബേബി പറഞ്ഞു.

jeo-baby-films

ഒടിടി കൾ കണ്ടന്റിന് പ്രാധാന്യം കൊടുക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമായി തിങ്കളാഴ്ച നിശ്ചയം പോലെയുള്ള ചിത്രങ്ങളെയും സംവിധായകൻ ചൂണ്ടിക്കാട്ടി. തിയേറ്ററും ഒടിടിയും ഒരു പോലെ മുന്നോട്ട് പോകുമെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. ഐഎഫ്എഫ്കെയിൽ പ്രദ‌ർശിപ്പിച്ച, സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്‌ത 'എന്നിവർ' എന്ന ചിത്രത്തിൽ ജിയോ ബേബി അഭിനയിച്ചിട്ടുണ്ട്.

ennivar

​​​​​സിദ്ധാർത്ഥ് ശിവയുടെ അടുത്ത സുഹൃത്ത് കൂടിയായ ജിയോ ബേബി മുരുകനെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ പേരും തന്റെ ശരീര ഭാഷയും സംസാരവും ചേരുന്നില്ലെന്ന് താൻ പറഞ്ഞുവെങ്കിലും തനിക്ക് സിദ്ധാർഥ് കോൺഫിഡൻസ് നൽകിയെന്ന് ജിയോ ബേബി വ്യക്തമാക്കി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

jeo-baby

​​​​ഐഎഫ്എഫ്കെ യിൽ സ്ത്രീ പ്രാതിനിദ്ധ്യം കുറവാണെന്നും ജിയോ ബേബി അഭിപ്രായപ്പെട്ടു. ഓരോ ഫെസ്റ്റിവലും കഴിയുമ്പോൾ അതിൽ മാറ്റം വരുമെന്നാണ് താൻ കരുതുന്നതെന്നും ജിയോ ബേബി പറഞ്ഞു. സൊസെെറ്റിയുടെ മോശം ചിന്താഗതി തന്നെയാണ് ഇതിന് പിന്നിൽ.

പെൺകുട്ടിയായത് കൊണ്ട് മാത്രം ഐഎഫ്എഫ്കെ യിൽ പങ്കെടുക്കാൻ പറ്റാത്തവരെ തനിക്കറിയാമെന്നും ജിയോ ബേബി വിശദീകരിച്ചു. ഇത് പെട്ടെന്ന് ഒരു ദിവസം കൊണ്ടൊന്നും മാറില്ല, എന്നാൽ മാറുക തന്നെ ചെയ്യും. പെൺകുട്ടികൾ വരുമെന്നും അതിന് കുറച്ച് സമയമെടുക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IFFK, IFFK, IFFK2022, JEO BABY, INTERVIEW, JEO BABY FILMS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.