കൊല്ലം: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മിതിയുടെ ഭാഗമായി ടി.കെ.എം. എൻജിനിയറിംഗ് കോളേജ് നടപ്പാക്കിവരുന്ന ബാക്ക് ടു ഹോം പദ്ധതിയിലെ പതിനെട്ടാമത് വീടിന്റെ താക്കോൽ ദാനം ഇന്ന് നടക്കും. രാവിലെ 10.30ന് പേരൂരിൽ കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസലിയാർ നിർവഹിക്കും. ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസലിയാർ, ട്രസ്റ്റ് അംഗങ്ങളായ ടി.കെ. ജമാലുദ്ദീൻ മുസലിയാർ, ഡോ. എം. ഹാറൂൺ, കോളേജ് പ്രിൻസിപ്പൽ ഡോ. ടി. എ. ഷാഹുൽ ഹമീദ് എന്നിവർ സന്നിഹിതരാകും.
കരിക്കോട് പേരൂർ അശ്വതി ഭവനിൽ ലേഖയ്ക്ക് 623 ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക ഭവനം നിർമ്മിച്ച് നൽകുന്നത് ടി.കെ.എം കോളേജ് ട്രസ്റ്റാണ്. ലേഖയ്ക്ക് പുറമെ അമ്മ തങ്കമ്മ, മക്കളായ അശ്വതി, കാർത്തിക് എന്നിവരാണ് പുതിയ വീട്ടിൽ താമസിക്കാനൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |