മയാമി : 11 അടി നീളമുള്ള ചീങ്കണിയെ ഇടിച്ച് കാർ മറിഞ്ഞ് യാത്രികൻ മരിച്ചു. വ്യാഴാഴ്ച രാത്രി യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. ജോൺ ഹോപ്കിൻസ് ( 59 ) എന്നയാളാണ് മരിച്ചത്. റോഡിന് കുറകേ ഇഴഞ്ഞ് നീങ്ങിയ ചീങ്കണ്ണിയെ ഇടിച്ചതിന് പിന്നാലെ കാർ റോഡിൽ നിന്ന് തെന്നിമാറി ഒരു കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റ് വാഹനയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തിയെങ്കിലും ഹോപ്കിൻസിനെ രക്ഷിക്കാനായില്ല. ചീങ്കണ്ണിയ്ക്കും ജീവൻ നഷ്ടമായി. യു.എസിൽ ഫ്ലോറിഡയിലും ലൂസിയാനയിലുമാണ് ഏറ്റവും കൂടുതൽ ചീങ്കണ്ണികളുള്ളത്. ഏകദേശം 1.3 ദശലക്ഷം ചീങ്കണ്ണികൾ ഫ്ലോറിഡയിൽ മാത്രമുണ്ടെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |