കോട്ടയം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും ചലച്ചിത്രനിരൂപകനുമായ എ.സഹദേവൻ (72) നിര്യാതനായി. മാതൃഭൂമി അസി. എഡിറ്റർ, ഇന്ത്യാവിഷൻ അസോസിയേറ്റ് എഡിറ്റർ, പ്രസ് അക്കാഡമി ഫാക്കൽറ്റി, ഫോർട്ട് കൊച്ചി ഡൽറ്റാ സ്റ്റഡീസിലും തമിഴ്നാട് ഗവ.സർവീസിലും അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോട്ടയത്തെ മാസ്കോം ഡയറക്ടറായിരുന്നു.
ഇന്ത്യാവിഷൻ ചാനലിൽ പ്രോഗ്രാം കൺസൾട്ടന്റായാണ് ദൃശ്യമാദ്ധ്യമരംഗത്തേക്ക് എത്തുന്നത്. ക്ലാസിക്ക് സിനിമകളെ പരിചയപ്പെടുത്തുന്ന 24 ഫ്രെയിംസ് എന്ന പരിപാടിയുടെ അവതാരകനായിരുന്നു. സഫാരി ചാനലിലും സമാനമായ പരിപാടി അവതരിപ്പിച്ചിരുന്നു. പാലക്കാട് മാത്തൂർ താഴത്ത് കളത്തിൽ കുടുംബാംഗമാണ്. പാമ്പൻ മാധവൻ പുരസ്കാരം, സംസ്ഥാന ടെലിവിഷൻ അവാർഡ്, ടെലിവിഷൻ ചേംബർ അവാർഡ് എന്നിവ ലഭിച്ചു. കാണാതായ കഥകൾ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കോഴിക്കോട് ചെങ്കളത്ത് പുഷ്പ. മകൾ: സി. ചാരുലേഖ. സംസ്കാരം ഇന്നുച്ചയ്ക്ക് മൂന്നിന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |