തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയന്റെ (കേരള സർക്കിൾ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ജനറൽ സെക്രട്ടറി ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. മേയ് ഒന്നിന് ആർ.ഡി.ആർ കൺവെൻഷൻ സെന്ററിലാണ് യുവജന സമ്മേളനം നടക്കുക. വി.ജെ.വൈശാഖ് (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എച്ച്.ക്യു) ചെയർമാനും രജത് എച്ച്.സി (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, തിരുവനന്തപുരം) ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു.വിവിധ സബ് കമ്മിറ്റികൾക്ക് സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.ഡെപ്യൂട്ടി ജനറൽ സെക്രട്ടറി രഘു. എൻ സ്വാഗതം പറഞ്ഞു. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പ്രസിഡന്റ് അഖിൽ. എസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ഐ പെൻഷണേഴ്സ് അസോസിയേഷൻ (കേരള) ജനറൽ സെക്രട്ടറി എ.ജയകുമാർ,ജി.പി. രാമചന്ദ്രൻ, ജോൺ ജോസഫ്, രാകേഷ് .കെ.ആർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |