തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി അമേരിക്ക സഹകരിക്കുമെന്ന് ചെന്നൈയിലെ അമേരിക്കൻ കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ പറഞ്ഞു. മുഖ്യമന്ത്റി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്. ഡിജിറ്റൽ സർവകലാശാലയെ അമേരിക്കയിലെ ഉന്നത സ്ഥാപനവുമായി സഹകരിപ്പിക്കും.
സംസ്ഥാനത്ത് വാക്സിൻ ഉത്പാദന യൂണിറ്റ് ആരംഭിക്കുമ്പോൾ അമേരിക്കൻ പങ്കാളിത്തം പരിഗണിക്കും. അമേരിക്കയിൽ ആരോഗ്യമേഖലയിൽ കൂടുതൽ പേർക്ക് അവസരമൊരുക്കാൻ ഡൽഹിയിലെ എംബസിയുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനങ്ങൾക്ക് അമേരിക്കൻ പിന്തുണ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ചീഫ് സെക്രട്ടറി ഡോ.വി പി ജോയി, സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |