കൊച്ചി: ഹീറോ മോട്ടോകോർപ്പിന്റെ പുതിയ ഡെസ്റ്റിനി 125 എക്സ്ടെക് വിപണിയിലെത്തി. സ്റ്റാൻഡേർഡ്, 125 ഡെസ്റ്റിനി എക്സ്ടെക് വേരിയന്റുകളാണുള്ളത്. സ്റ്റാൻഡേർഡിന് 69,900 രൂപയും ടോപ് മോഡലിന് 79,990 രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില.
ക്രോമിന്റെ അതിർവരമ്പുകളോടെയുള്ള എൽ.ഇ.ഡി ഹെഡ്ലാമ്പ്, ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സൗകര്യം ഉറപ്പാക്കുന്ന ഐ3എസ് ടെക്നോളജി, ഫ്രണ്ട് യു.എസ്.ബി ചാർജർ, ഡിജിറ്റലും അനലോഗം സമന്വയിക്കുന്ന സ്പീഡോമീറ്റർ, കോൾ, എസ്.എം.എസ് സൗകര്യത്തോട് കൂടിയ ബ്ളൂടൂത്ത് കണക്ടിവിറ്റി, സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട് ഓഫ്, സീറ്റ് ബാക്ക്റെസ്റ്റ്, പുതിയ നെക്സസ് ബ്ലൂ നിറഭേദം എന്നിങ്ങനെ സവിശേഷതകളാൽ സമ്പന്നമാണ് ഡെസ്റ്റിനി 125 എക്സ്ടെക്.
മിറർ, മഫ്ളർ, ഹാൻഡിൽബാർ എന്നിവയ്ക്ക് ക്രോം അതിരുകൾ, എക്സ്ടെക് ബാഡ്ജിംഗ്, ഡ്യുവൽ-ടോൺ സീറ്റുകൾ എന്നിവയും മികവുകളാണ്. 9 എച്ച്.പി കരുത്തുള്ള, 125 സി.സി എൻജിനാണുള്ളത്. 10.4 എൻ.എം ആണ് ടോർക്ക്. നെക്സസ് ബ്ളൂ ഉൾപ്പെടെ ആകർഷകമായ എഴ് നിറഭേദങ്ങളിൽ ഡെസ്റ്റിനി 125 എക്സ്ടെക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |