തൃശൂർ: അഞ്ച് വർഷത്തിനുള്ളിൽ അമ്പത് ശതമാനം റോഡും ബി.എം ആൻഡ് ബി.സി നിലവാരമുള്ളതാക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ 1,410 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ് ബി.സി റോഡുകളാക്കി. 2544 കിലോമീറ്റർ റോഡുകൾ ഇതേ നിലവാരത്തിലേക്ക് മാറ്റാനുള്ള പ്രവൃത്തികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരി, ഒല്ലൂർ മണ്ഡലങ്ങളിലായി കുണ്ടുകാട് കട്ടിലപ്പൂവ്വം പാണ്ടിപ്പറമ്പ് മലയോര മേഖല റോഡ് നിർമ്മാണോദ്ഘാടനത്തിന്റെ ഭാഗമായി ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |