കൊല്ലം: നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർദ്ധനവ് തടയണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
ക്രമാതീതമായ വിലക്കയറ്രം കാരണം ഹോട്ടലുകൾ നടത്താനാകാത്ത അവസ്ഥയാണ്. ഈ സ്ഥിതി തുടർന്നാൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരും. സാധാരണക്കാർ ജോലി ചെയ്യുന്ന ഈ മേഖലയെ രക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
അസോ. ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.എസ്. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ. ഷാജഹാൻ, ട്രഷറർ ഷിഹാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |