വളാഞ്ചേരി: ആധുനിക രീതിയിൽ നവീകരിച്ച വളാഞ്ചേരി നഗരസഭാ സ്വരാജ് ലൈബ്രറി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ തുറന്ന് കൊടുത്തു. 10,95,659 രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷയായി. സാഹിത്യകാരൻ പി. സുരേന്ദ്രൻ, സംവിധായകൻ സക്കറിയ എന്നിവർ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, ദീപ്തി ഷൈലേഷ്, കൗൺസിലർ ഇ.പി. അച്ചുതൻ, എഴുത്തുകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. പ്രവൃത്തികൾ പൂർത്തിയാക്കിയ സിഡ് കൊ സപ്ലയർ എ.പി. അഷ്റഫ് വേങ്ങരക്ക് ചെയർമാൻ ഉപഹാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |